അനധികൃത കുടിയേറ്റക്കാരുമായി രണ്ട് യുഎസ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്

News Photo 1 - India - Otta Nottathil - us_india_deportation_2_more_flights
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി യുഎസ് തുടരുന്നു. നാടുകടത്തപ്പെടുന്നവരെയും വഹിച്ചുകൊണ്ട് രണ്ട് വിമാനങ്ങള്‍ കൂടി ശനി, ഞായര്‍ ദിവസങ്ങളിലായി പഞ്ചാബിലെ അമൃത്സറില്‍ ലാന്‍ഡ് ചെയ്യും.

ശനിയാഴ്ച ഇറങ്ങുന്ന വിമാനത്തില്‍ 119 പേരുണ്ടാകും. രാത്രി പത്ത് മണിയോടെ അമൃത്സറില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 67 പേരും പഞ്ചാബില്‍നിന്നു തന്നെയുള്ളവരാണ്. 33 പേര്‍ ഹരിയാനയില്‍നിന്നും എട്ടു പേര്‍ ഗുജറാത്തില്‍നിന്നും മൂന്നു പേര്‍ ഉത്തര്‍ പ്രദേശില്‍നിന്നും രണ്ടു പേര്‍ വീതം ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും, ഓരോരുത്തര്‍ ഹിമാചല്‍ പ്രദേശില്‍നിന്നും ജമ്മു കശ്മീരില്‍നിന്നുമാണ്.

ഞായറാഴ്ച എത്തുന്ന വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അടുത്ത രണ്ടു ബാച്ച് നാടുകടത്തലുകളുടെ വിവരം പുറത്തുവരുന്നത്. സാധാരണ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്ക് വലിയ സ്വപ്നങ്ങള്‍ നല്‍കി മനുഷ്യക്കടത്തുകാര്‍ വലയില്‍ വീഴ്ത്തുന്ന പ്രവണതയ്ക്കെതിരേ പോരാട്ടം നടത്തണമെന്ന് മോദി ട്രംപിനോടുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും ഇന്ത്യയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ആഗോള പ്രതിഭാസമാണെന്നുമുള്ള നിലപാടാണ് ട്രംപുമായുള്ള ചര്‍ച്ചയില്‍ മോദി സ്വീകരിച്ചത്. അനധികൃതമായി ഒരു വിദേശരാജ്യത്ത് പ്രവേശിക്കുന്ന ഒരാള്‍ക്കും അവിടെ താമസിക്കാന്‍ ഒരവകാശവുമില്ലെന്ന നയവും മോദി വിശദീകരിച്ചിരുന്നു.

ട്രംപ് അധികാരമേറ്റ ശേഷം ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിനാണ് അമൃത്സറില്‍ ഇറങ്ങിയത്. ഇതില്‍ വന്ന യാത്രക്കാരുടെ കൈകളില്‍ വിലങ്ങ് വയ്ക്കുകയും കാലുകളില്‍ ചങ്ങല ബന്ധിക്കുകയും ചെയ്തിരുന്നു എന്ന ആരോപണം പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ രാജ്യത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

തുടര്‍ന്ന്, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതോ വിലങ്ങ് വയ്ക്കുന്നതോ പുതിയ കാര്യമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാടുകടത്തപ്പെടുന്നവരോടെ മനുഷ്യത്വരഹിതമായി പെരുമാറാന്‍ പാടില്ലെന്ന് യുഎസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി മോദിയുടെ യാത്രയ്ക്കു മുന്‍പ് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു.
- dated 15 Feb 2025

Comments:

Keywords: India - Otta Nottathil - us_india_deportation_2_more_flights India - Otta Nottathil - us_india_deportation_2_more_flights,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

funeral_anjali_sivin_nova_kerla_oct_23_24_2026
ഇന്‍ഡ്യ ബോഹുമിലെ തീപിടുത്ത ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞ മലയാളികളുടെ സംസ്ക്കാരം വെള്ളി, ശനി ദിവസങ്ങളില്‍ നാട്ടില്‍ നടക്കും
death_news_K_T_Scaria_father_shajan_scaria_chief_editor_marunadan_malayalee_oct_16_2026
ഇന്‍ഡ്യ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
power_bank_on_fire_indigo_flight_emergency_landing_oct_11_2026
ഇന്‍ഡ്യ പവര്‍ ബാങ്ക് തീപിടിച്ചു; ഇന്‍ഡിഗോ യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി
ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍